കടവത്തൂർ :(www.panoornews.in)കടവത്തൂർ തെണ്ടപ്പറമ്പ് റോഡിൽ എടവന മുനീറിൻ്റെയും ജസീലയുടെയും മകൻ ദിൽഷാദ് (18) നിര്യാതനായി. കോഴിക്കാട് പരീക്ഷയ്ക്ക് ശേഷം തിരിച്ചെത്തിയ ദിൽഷാദ് കടയിൽ ജ്യൂസ് കഴിക്കാൻ കയറിയിരുന്നു.
ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ കെയർ ആന്റ് ക്യൂറിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 7:30 ന് കടവത്തൂർ ടൗൺ ജുമാഅത്ത് പള്ളിയിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ നടന്നു.
സഹോദരങ്ങൾ : ദാനിയ മറിയം, ദിയ മെഹബിൻ.
Content Highlight: Kaduvathur Mourns Dilshad's Sudden Death | 18 Year Old Passes Away














































